രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയുന്നു, 24 മണിക്കൂറിനിടെ 62,212 പേർക്ക് രോഗം സ്ഥിരീകരിച്ചു

അഭിറാം മനോഹർ| Last Updated: ശനി, 17 ഒക്‌ടോബര്‍ 2020 (10:18 IST)
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62.212 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 74,32,681 ആയി.

നിലവിൽ 7.95.087 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. കൊവിഡ് മുക്തരായവരുടെ എണ്ണം 65 ലക്ഷം കടക്കുകയും ചെയ്‌തു. ഇന്നലെ മാത്രം 837 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,12,998 ആയി. ഉത്തരാഖണ്ഡ്, ത്രിപുര,ഹരിയാന,ബംഗാൾ,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മരണനിരക്കിൽ ആദ്യപട്ടികയിലുള്ളത്.

അതേസമയം പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്ര,കർണാടക,കേരളം എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :