കോവിഡ് ബാധിച്ച് 51 കാരന്‍ മരിച്ചു

എ കെ ജെ അയ്യര്‍| Last Updated: ശനി, 17 ഒക്‌ടോബര്‍ 2020 (09:06 IST)
ചാലക്കുടി: കോവിഡ് ചികിത്സയിലായിരുന്ന അമ്പത്തൊന്നുകാരന്‍ കഴിഞ്ഞ ദിവസം മരിച്ചു. ചാലക്കുടി ചിറയത് ദേവസ്യയുടെ മകന്‍ ബാബു ആണ് മരിച്ചത്.

ഇയാള്‍ കുറച്ചു കാലമായി വൃക്കരോഗത്തിനുള്ള ചികിത്സയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഡയാലിസിസും നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന് ഇദ്ദേഹത്തെ ചാലക്കുടി സെന്റ് ജയിന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ്
സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :