രാജ്യത്ത് കൊവിഡ് വാക്‌സിൻ മാർച്ചിൽ: ഏഴു കോടി ഡോസ് തയ്യാറാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

അഭിറാം മനോഹർ| Last Modified ശനി, 17 ഒക്‌ടോബര്‍ 2020 (09:24 IST)
ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ മാർച്ചിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്‌സിൻ യഥാർത്ഥ്യമാക്കാനുള്ള തീവ്രമാ‌യി പുരോഗമിക്കുകയാണ്. നിരവധി വാക്‌സിനുകൾ പരീക്ഷണത്തിലുണ്ട്.. ഇതിൽ രണ്ടെണ്ണം മൂന്നാം ഘട്ട ട്രയലിലാണെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വ്യക്തമാക്കി.

ലോകാത്താകെ 40 കമ്പനികളാണ് വാക്‌സിൻ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുനത്. ഇന്ത്യയിൽ മാർച്ചിന് മുമ്പ് ഏഴുകോടി ഡോസ് തയ്യാറാക്കാനാണ് പദ്ധതി.
ലൈസൻസ് ക്ലിയറൻസിന് ശേഷം 2021ൽ മാത്രമെ വാക്‌സിനുകൾ വിപണിയിലെത്തുകയുള്ളു. ഓക്സ്‌ഫോർഡിന്റെ വാക്‌സിനാണ് സെറം ഇന്ത്യയിൽ പരീക്ഷണത്തിന് വിധേയമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :