1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid Doctor Death

കോവിഡ്: രണ്ടാം തരംഗത്തില്‍ മരിച്ചത് 646 ഡോക്ടര്‍മാര്‍

Covid
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഒട്ടാകെ കോവിഡ് ബാധ മൂലം മരിച്ചത് 646 ഡോക്ടര്‍മാര്‍ ആണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഇതില്‍ തന്നെ ഡല്‍ഹിയിലാണ് 109 ഡോക്ടര്‍മാരും മരിച്ചത്.
 
ഇതിനൊപ്പം ബിഹാറില്‍ 97 ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ചു മരിച്ചപ്പോള്‍ ഉത്തര്‍പ്രദേശില്‍ 79, രാജസ്ഥാനില്‍ 43, മഹാരാഷ്ട്രയില്‍ 23, കര്‍ണ്ണാടകയില്‍ ഒമ്പത് എന്നീ നിലയിലാണ് കോവിഡ് ബാധ മൂലം മരിച്ച ഡോക്ടര്‍മാരുടെ എണ്ണം.
 
അതേസമയം ഒന്നാം തരംഗത്തില്‍ രാജ്യത്തൊട്ടാകെ 748 ഡോക്ടര്‍മാര്‍ കോവിഡ് രോഗബാധമൂലം മരിച്ചതായാണ് ഐ.എം.ഈ യുടെ കണക്കുകള്‍ പറയുന്നത്.    
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിര സാന്നിധ്യമായ ബിജെപി നേതാവിന് തൃശൂരില്‍ നിന്ന് അടി; സംഘം ചേര്‍ന്ന് മര്‍ദിച്ചത് ബിജെപി പ്രവര്‍ത്തകര്‍ തന്നെ