1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Drugs Angamali MDMS

അങ്കമാലിയില്‍ രണ്ട് കോടിയുടെ മയക്കുമരുന്ന് വേട്ട

Drugs
അങ്കമാലി: പിക്കപ്പ് വാനില്‍ കടത്തിയ രണ്ട് കോടി രൂപ വിലവരുന്ന രണ്ടു കിലോ എം.ഡി.എം.എസ് രാസ മയക്കുമരുന്ന് പിടികൂടി. കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് ഏഴുമണിയോടെ കറുകുറ്റി ദേശീയ പാതയില്‍ പൊങ്ങാത്തതു വച്ച് റൂറല്‍ എസ്.പി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധനയിലാണ് ഇത് പിടികൂടിയത്.
 
ചേര്‍ത്തല വാറണാട്ട് വടക്കേവിള ശിവപ്രസാദ് എന്ന ശ്യാമിനൊപ്പം (29) തളിപ്പറമ്പ് സ്വദേശി ആബിദ് (33) എന്നിവരെ പോലീസ് ഇതിനോട് അനുബന്ധിച്ച് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്ക് കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്.
 
ചെന്നൈയിലേക്ക് പൈനാപ്പിള്‍ കൊണ്ടുപോയ പിക്കപ്പ് വാനില്‍ തിരിച്ചുള്ള ട്രിപ്പിലാണ് മയക്കുമരുന്ന് കടത്തിയത്. എന്നാല്‍ ഇത് ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് അറിവായിട്ടില്ല. മുനമ്പത്തെ വീട് വാടകയ്ക്കെടുത്തിട്ട് മയക്കു മരുന്ന് കച്ചവടം നടത്തുന്ന സംഘത്തില്‍ പെട്ടവരാണ് അറസ്‌റിലായവരെന്ന് സൂചനയുണ്ട്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കോവിഡ്: രണ്ടാം തരംഗത്തില്‍ മരിച്ചത് 646 ഡോക്ടര്‍മാര്‍