24 മണിക്കൂറിനിടെ 14,993 പേർക്ക് രോഗബാധ, രാജ്യത്ത് മരണസംഖ്യ 14,000 കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 23 ജൂണ്‍ 2020 (10:05 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാാജ്യത്ത് 14,993 പേർക്ക് രോഗബധ, കഴിഞ്ഞ ദിവസം മാത്രം 312 പേർ രോഗബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 14,000 കടന്നു. 14,011 പേരാണ് രാജ്യത്ത് ഇതേവരെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 4,40,215 ആയി

1,78,014 പേരാണ് നിലവില്‍ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 2,48,190 പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 1,35,796 ആയി. 6,283 പേൽ മരണപ്പെടുകയും ചെയ്തു. ഡൽഹിയിൽ 62,655 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 2,233 പേരാണ് ഡൽഹിയിൽ മരിച്ചത്. 62,082 പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചത്. മരണം 794 ആയി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :