ഗൃഹനാഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു; ഭാര്യയും മക്കളും നദിയില്‍ ചാടി ആത്മഹത്യ ചെയ്തു

ശ്രീനു എസ്| Last Updated: വെള്ളി, 21 ഓഗസ്റ്റ് 2020 (14:57 IST)
ഗൃഹനാഥന്‍ കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് ഭാര്യയും മക്കളും നദിയില്‍ ചാടി ആത്മഹത്യ ചെയ്തു. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. രാജേശ്വരി(50)യും 25കാരനായ മകനും 23കാരിയായ മകളുമാണ് ഗോദാവരി നദിയില്‍ ചാടി ആത്മഹത്യ ചെയ്തത്. ആഗസ്റ്റ് 16നാണ് രാജേശ്വരിയുടെ ഭര്‍ത്താവ് കൊവിഡ് ബാധിച്ച് മരിക്കുന്നത്.

ഇവര്‍ ഇന്നലെ കാറില്‍ നദിക്കരയിലെത്തുകയും നദിയിലേക്ക് ചാടുകയുമായിരുന്നു. കാറില്‍ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :