അഭിറാം മനോഹർ|
Last Modified വെള്ളി, 21 ഓഗസ്റ്റ് 2020 (14:52 IST)
കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ
ആരാധനാലയങ്ങൾ അടച്ചിടുന്നതിനെ പരോക്ഷമായി വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. സാമ്പത്തിക കാര്യങ്ങൾ നോക്കി മാത്രമാണ് കൊവിഡ് ഇളവുകൾ പ്രഖ്യാപിക്കുന്നത്. ആരാധനാലയങ്ങൾക്ക് മാത്രം കൊവിഡ് ഭീഷണിയുയർത്തുന്നു. ഇത് ആശ്ചര്യകരമായ നിലപാടാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ ജൈന ക്ഷേത്രങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം. ചില ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം ഉത്തരവ് പുറപ്പെടുവിച്ചാൽ അത് വിവേചനമാകില്ലെ എന്ന് കോടതി ചോദിച്ചു. ജഗന്നാഥൻ ഞങ്ങളോടും നിങ്ങളുടെ ദൈവം നിങ്ങളോടും ക്ഷമിക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.