അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് ഭയന്ന് ആരും സഹയത്തിന് എത്തിയില്ല, ഭർത്താവിന്റെ മൃതദേഹം ഒറ്റയ്ക്ക് സംസ്കരിച്ച് യുവതി
- ജീവനക്കാരൻ കുഴഞ്ഞുവീണുമരിച്ചു, മൃതദേഹം കുടകൾ നിവർത്തി മറച്ച് കച്ചവടം തുടർന്ന് സ്ഥാപനം
- ഫോൺ വിവരങ്ങൾ ശേഖരിയ്ക്കുന്നതിൽ തെറ്റില്ല, രമേശ് ചെന്നിത്തലയുടെ ഹർജി തള്ളി ഹൈക്കോടതി
- സ്വർണക്കടത്ത്: സർക്കാരിനെതിരായ അവിശ്വാസ പ്രമേയയം ചർച്ച ചെയ്യാൻ അഞ്ച് മണിക്കൂർ അനുവദിച്ചു
- 24 മണിക്കൂറിനിടെ 2.67 ലക്ഷം പുതിയ കേസുകൾ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.28 കോടി കടന്നു
7 ഇഞ്ച് ഡിസ്പ്ലേ, 6,000 എംഎഎച്ച് ബാറ്ററി; സ്‌പാർക് 6 എയറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിച്ച് ടെക്നോ
കഴിഞ്ഞ മസം വിപണിയിലെത്തിച്ച സ്‌പാർക്ക് 6 എയർ സ്മാർട്ട്ഫോണിന്റെ 3ജിബി പതിപ്പിനെ വിപണിയിലെത്തിച്ച് ടെക്നോ, 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിന് 8499 രൂപയാണ് വില. അടിസ്ഥാന വേരിയന്റായ 2 ജിബി റാം പതിപ്പ് 7999 രൂപയ്ക്കു സ്വന്തമാക്കാം. 7 ഇഞ്ച് വലിയ സ്ക്രീനും 6000 എംഎഎച്ച് ബാറ്ററിയുമാണ് ഫൊണിന്റെ പ്രധാന സവിശേഷത. എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്‌പാൻഡ് ചെയ്യാനുമാകും
720x1,640 പിക്സൽ റെസലൂഷനുള്ള 7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫൊണിലൂള്ളത്. 13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ റിയർ ക്യാമറകൾ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ക്വാാഡ്കോർ ഹീലിയോ എ22 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 10 ഗോ എഡിഷനിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക.