അനുബന്ധ വാര്‍ത്തകള്‍
- സ്വർണക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് ആവർത്തിച്ച് എൻഐഎ, ഡിജിറ്റൽ വിഡിയോ റെക്കോർഡറിൽ നിർണായക തെളിവുകൾ
- സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ വ്യാപകം
- ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്നലെ 791 പേര്‍ക്കെതിരെ കേസെടുത്തു; അറസ്റ്റിലായത് 735 പേര്
- തിരുവനന്തപുരം ജില്ലയില്‍ പുതിയ 16 കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കും
- പട്ടാമ്പിയില്‍ സ്ഥിതി ഗുരുതരം, ഷൊര്‍ണൂരില്‍ ഒരു വയസുള്ള കുട്ടിക്കും കൊവിഡ്
കൊറോണ കാലത്ത് ഭാര്യയെ നിരീക്ഷിക്കാന്‍ പണം കൊടുത്ത് ചാരനെ നിര്‍ത്തിയ ഭര്‍ത്താവ് പിടിയില്‍
കൊറോണ കാലത്ത് ഭാര്യയെ നിരീക്ഷിക്കാന്‍ പണം കൊടുത്ത് ചാരനെ നിര്‍ത്തിയ ഭര്‍ത്താവ് പിടിയില്‍. ഗുജറാത്തിലെ സൂറത്തിലെ ബിസിനസുകാരനായ അപൂര്‍വ മണ്ഡലാണ് (41) പൊലീസിന്റെ പിടിയിലായത്. ഇയാളുമായി അകന്നു കഴിയുന്ന ഭാര്യയേയും മക്കളേയും നിരീക്ഷിക്കാന്‍ ഒരു ഫുഡ് ഡെലിവറി ബോയിയെയാണ് ഇയാള്‍ നിര്‍ത്തിയിരുന്നത്. ഇയാള്‍ക്ക് മണിക്കൂറിന് 400രൂപയായിരുന്നു കൂലി. ഡെലിവറി ബോയി തങ്ങളുടെ ഫോട്ടോ എടുക്കുന്നത് കണ്ട ഭാര്യയും പിതാവും കൂടി ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ സത്യം പറഞ്ഞത്. ഇതേതുടര്‍ന്നാണ് മണ്ഡല്‍ പിടിയിലാകുന്നത്. കൊറോണ സാഹചര്യത്തില്‍ ഭാര്യ കുട്ടികളുമായി പുറത്തുപോകുമോ എന്ന ഭീതിയാണ് തന്നെ ഇത്തരമൊരു കാര്യം ചെയ്യുന്നതിന് പ്രേരിപ്പിച്ചതെന്നാണ് മണ്ഡല്‍ പൊലീസിനോട് പറഞ്ഞത്.