1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. CJP Trolls Narendra Modi on PM Cares

'സിജെപിക്ക് ഫണ്ടിങ് പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിൽ നിന്ന്'; മോദിയെ വിടാതെ പാറ്റകൾ (വീഡിയോ)

ന്യൂസ് 24 ലെ ചർച്ചയ്ക്കിടെ സിജെപി വക്താവ് അശുതോഷ് രംഗ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കിനു ട്രോളി

CJP, BJP, Narendra Modi, Set Back to Narendra Modi CJP Protest, നരേന്ദ്ര മോദി, ബിജെപി, മോദി സർക്കാർ വീഴുന്നു, സിജെപി സമരം
കോക്രോച്ച് ജനതാ പാർട്ടിയുടെ ട്രോൾ കുരുക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ മാത്രമല്ല ഇനിയങ്ങോട്ട് ദേശീയമായ എല്ലാ വിഷയങ്ങളിലും ഇടപെടാനാണ് സിജെപിയുടെ തീരുമാനം. മാത്രമല്ല പ്രധാനമന്ത്രിയെ നിഷ്‌കരുണം ട്രോളുന്നതിലും സിജെപി നേതാക്കൾ മത്സരിക്കുകയാണ്. 
 
ചർച്ചയിൽ താരമായി അശുതോഷ് 
 
ന്യൂസ് 24 ലെ ചർച്ചയ്ക്കിടെ സിജെപി വക്താവ് അശുതോഷ് രംഗ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കിനു ട്രോളി. അവതാരകനും മാധ്യമപ്രവർത്തകനുമായ മാനക് ഗുപ്ത സിജെപിയുടെ ഫണ്ടിങ്ങിനെ കുറിച്ച് ചോദിച്ചപ്പോൾ 'സിജെപിക്ക് ഫണ്ടിങ് പിഎം കെയേഴ്സിൽ നിന്നാണ് ലഭിക്കുന്നത്' എന്ന മറുപടിയാണ് അശുതോഷ് നൽകിയത്. അങ്ങനെയെങ്കിലും പൊതുജനം പിഎം കെയേഴ്സിനെ കുറിച്ച് അറിയട്ടെ എന്നും അശുതോഷ് ട്രോളി.
സിജെപിയുടെ പുതിയ ആവശ്യം 
 
പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ട് സുതാര്യമാകണമെന്നാണ് സിജെപിയുടെ പുതിയ ഡിമാൻഡ്. പിഎം കെയേഴ്‌സിലെ പണം എന്തിന് ഉപയോഗിക്കുന്നു? എത്ര ഫണ്ട് കിട്ടി? എന്നെല്ലാം പൊതുജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്. അതിനായി സമൂഹമാധ്യമങ്ങളിലൂടെ ക്യാംപെയ്ൻ ആരംഭിക്കാനാണ് സിജെപി തീരുമാനം. 
 
അഭിജിത് ദീപ്‌കെയുടെ സാമ്പത്തിക സ്രോതസ് 
 
ബിജെപി അനുകൂലികൾ സിജെപിക്ക് എവിടെ നിന്നാണ് ഫണ്ടിങ് എന്ന ചോദ്യം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിഎം കെയേഴ്‌സിലെ വിവരങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ എന്ന മറുചോദ്യം സിജെപി ഉന്നയിച്ചത്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് വിദേശത്ത് പഠിക്കാനായുള്ള പണം എവിടെ നിന്നാണെന്ന് ബിജെപി അനുകൂല പ്രൊഫൈലുകളിൽ നിന്ന് ചോദ്യം ഉയർന്നിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൂറത്തിലെ ബിജെപി അനുകൂലിയായ അമിത് തിവാരി ആർടിഐ ഫയൽ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടൂ എന്ന ചോദ്യമുയർന്നിരിക്കുന്നത്. Read Here: 'അഴുക്ക ചെക്കൻ, ഫുട്‌ബോൾ കളിക്കുന്നു'; ഞെട്ടിക്കുന്ന ഷോട്ടുമായി വീണ്ടും പന്ത് (വീഡിയോ)
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഞാന്‍ പ്രസിഡന്റായി ഇരിക്കുന്ന കാലത്തോളം ഫ്രീ പലസ്തീന്‍ ഉണ്ടാകില്ല, ട്രംപിന്റെ സമാധാന പദ്ധതി തള്ളി നെതന്യാഹു