മോദിയുടെ ഉറക്കം കെടുത്താൻ പാറ്റകൾ വീണ്ടും ഇറങ്ങുന്നു; ജന്തർ മന്തർ 2.0 വരുന്നു !
Narendra Modi and Abhijeet Dipke
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറക്കം കെടുത്താൻ രാജ്യതലസ്ഥാനത്ത് വീണ്ടും പാറ്റകൾ ഇറങ്ങുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിൽ നിന്ന് ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാണ് സിജെപിയുടെ ആവശ്യം.
ജന്തർ മന്തർ 2.0
രാജ്യവ്യാപകമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിഷേധം നടത്താനാണ് സിജെപിയുടെ ആലോചന. ചീഫ് ഇലക്ഷൻ കമ്മീഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാറിനെ നീക്കിയില്ലെങ്കിൽ ജന്തർ മന്തർ 2.0 സമരത്തിനാകും രാജ്യം സാക്ഷ്യംവഹിക്കുകയെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ പറയുന്നു. 48 മണിക്കൂറിനുള്ളിൽ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാണ് സിജെപി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടത്.
സിജെപി പേടിയിൽ മോദി ഭരണകൂടം !
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാനെ നീക്കണമെന്നാവശ്യപ്പെട്ടാണ് സിജെപി ജന്തർ മന്തർ സമരം നടത്തിയത്. രാജ്യതലസ്ഥാനത്ത് യുവാക്കൾ തമ്പടിക്കുകയും സമരം ആളികത്തിയതോടെ ധർമേന്ദ്ര പ്രധാന് രാജിവയ്ക്കുകയും വേണ്ടിവന്നു. സമാന രീതിയിൽ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി സിജെപി സമരം നടത്തുമെന്നാണ് മുന്നറിയിപ്പ്.
ഗ്യാനേഷിനെതിരായ ആരോപണം
എസ്‌ഐആറിലൂടെ രാജ്യത്താകെ 13 കോടിയിലേറെ വോട്ടർമാരെ വെട്ടിമാറ്റിയത് ഏകപക്ഷീയവും നിയമവിരുദ്ധവുമായാണെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ ആരോപണം. തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ വിവേക് ജോഷിയും സുഖ്ബിർ സിങ്ങും ഗ്യാനേഷ് കുമാറിന്റെ നീക്കങ്ങൾക്കെതിരെ രംഗത്തെത്തിയത് വലിയ വിവാദമായി. ഇതോടെ പ്രതിപക്ഷ പാർട്ടികളും ഗ്യാനേഷിനെ നീക്കണമെന്ന നിലപാടിലാണ്. Also Read: പിണറായി വിജയനെ പുറത്താക്കാൻ കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ട്; ഗുരുതര ആരോപണവുമായി സിജെപി
