1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. CJP demands CEC resignation voter roll deletion

വോട്ട് വെട്ടിനിരത്തി ജനാധിപത്യത്തെ അട്ടിമറിക്കുന്നു, ഗ്യാനേഷ് കുമാർ രാജ്യത്തിൻ്റെ ശത്രു: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി സിജെപി

വോട്ട് വെട്ടിനിരത്തലിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് തിരെഞ്ഞെടുപ്പ് കമ്മീഷനെന്ന് സിജെപി.

CJP, CEC resignation,Gyanesh Kumar, Vote chori
വോട്ട് വെട്ടിനിരത്തലിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് തിരെഞ്ഞെടുപ്പ് കമ്മീഷനെന്ന് സിജെപി. 2024ലെ പൊതുതിരെഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടാനാകാതെ പോയതോടെ ബിജെപി പരിഭ്രാന്തിയിലായെന്നും പ്രാദേശിക ശക്തികളെയും പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ലക്ഷ്യമിട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് വന്‍ തോതില്‍ വോട്ടുകള്‍ നീക്കം ചെയ്‌തെന്നും വാര്‍ത്താസമ്മേളനത്തില്‍ സിജെപി ആരോപിച്ചു.
 
ഉദ്ധവ് താക്കറെ, ശരദ് പവാറിന്റെ എന്‍സിപി, എം കെ സ്റ്റാലിന്‍, പിണറായി വിജയന്‍, അരവിന്ദ് കേജ്രിവാള്‍, മമതാ ബാനര്‍ജി എന്നിങ്ങനെ പ്രതിപക്ഷത്തെ ശക്തരായ മുഖ്യമന്ത്രിമാര്‍ക്ക് അധികാരം നഷ്ടമായത് കേവലമായ യാദൃശ്ചികതയല്ലെന്നും അതില്‍ കൃത്യമായ പാറ്റേണുണ്ടെന്നും സിജെപി പറഞ്ഞു. പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ മണ്ഡലത്തില്‍ നിന്നും 50,000 വോട്ടുകളും തമിഴ്നാട്ടില്‍ എം കെ സ്റ്റാലിന്റെ മണ്ഡലത്തില്‍ നിന്ന് ഒരു ലക്ഷം വോട്ടുകലും ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളിന്റെ മണ്ഡലത്തില്‍ നിന്നും 40,000 വോട്ടുകളും വെട്ടിമാറ്റിയാണ് അവരെ തിരെഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയതെന്നും സിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
 
 കേരളത്തിലെ സിപിഎമ്മിന്റെ വമ്പന്‍ പരാജയത്തിന് പിന്നിലും ഈ വെട്ടിനിരത്തലാണെന്ന് സിജെപി ആരോപിച്ചു. ഇതെല്ലാം പ്രതിപക്ഷത്തിലെ ശക്തരായ നേതാക്കളെ ഒഴിവാക്കാനായിരുന്നോ എന്ന ചോദ്യമാണ് അഭിജീത് ദീപ്‌കെ ഉയര്‍ത്തിയത്. ഒരു ജനാധിപത്യത്തില്‍ പ്രതിപക്ഷത്തെ ഒന്നാകെ ഇല്ലാതെയാക്കിയാല്‍ അതിനെ ജനാധിപത്യമെന്ന് വിളിക്കാനാവുമോ എന്നും സിജെപി ചോദിച്ചു. ചീഫ് ഇലക്ഷന്‍ കമ്മീഷണറായ ഗ്യാനേഷ് കുമാര്‍ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണെന്നും ഉടനെ രാജിവെയ്ക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. ജനങ്ങള്‍ സര്‍ക്കാരിനെ തിരെഞ്ഞെടുക്കുന്നതാണ് ജനാധിപത്യം എന്നാല്‍ ആരൊക്കെ വോട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന രീതിയിലേക്ക് രാജ്യം മാറിയെന്നും വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരെ ചേര്‍ക്കുന്നത് തടയാന്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്നും സിജെപി പറഞ്ഞു.ALSO READ: പിണറായി വിജയനെ പുറത്താക്കാൻ കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ട്; ഗുരുതര ആരോപണവുമായി സിജെപി
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷം; മന്ത്രി വിദേശയാത്രയ്ക്ക് !