സിജെ റോയിയുടെ സംസ്‌കാരം ഇന്ന്; ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുക്കും

cj roy
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 31 ജനുവരി 2026 (08:09 IST)
cj roy
സിജെ റോയിയുടെ സംസ്‌കാരം ഇന്ന്. ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുക്കും. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോതമംഗലയില്‍ ആയിരിക്കും സംസ്‌കാരം നടക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം രാവിലെ 9 മണിയോടെ ബംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്ന് മൃതദേഹം കോറമംഗലത്തില്‍ എത്തിക്കും.

സഹോദരന്‍ സി ജെ ബാബുവിന്റെ വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദര്‍ശനം ഉണ്ടാകും. മരണത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം ആണ് മരണത്തിന് കാരണമെന്ന് കാട്ടി കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്നെത്തിയ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.

ആദായനികുതി വകുപ്പും ഐടി വകുപ്പും റോയിയുടെ പിന്നാലെ സംശയത്തോടെ നടന്നതിന്റെ കാരണം വ്യക്തമല്ല. റോയിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് ബെംഗളൂരു പൊലീസ് അറിയിച്ചിരിക്കുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ മുഴുവന്‍ ബെംഗളൂരുവിലായിരുന്നിട്ടും കര്‍ണാടകയിലെ ഐടി ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി കൊച്ചിയിലെ ഐടി യൂണിറ്റാണ് അന്വേഷണവും പരിശോധനകളും നടത്തിയിരുന്നത്. ഇതിന്റെ കാരണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :