യൂറോപ്പ് സ്വയം അവർക്കെതിരായ യുദ്ധത്തിന് പണം നൽകുന്നു, ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിനെതിരെ ട്രംപിന്റെ ട്രഷറി സെക്രട്ടറി

pm modi with Ursula von der Leyen
അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ജനുവരി 2026 (12:45 IST)
വാഷിംഗ്ടണ്‍: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെതിരെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ്.
ഇന്ത്യയില്‍ നിന്ന് ശുദ്ധീകരിച്ച റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ യൂറോപ്പ് റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരോക്ഷമായി ധനസഹായം നല്‍കുകയാണെന്നും 'യൂറോപ്പ് തങ്ങള്‍ക്കെതിരെ തന്നെ യുദ്ധത്തിന് തന്നെയാണ് പണം നല്‍കുന്നതെന്നും' എന്നും ബെസ്സന്റ് ആരോപിച്ചു.

'ഞങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് ചുമത്തി. എന്നാല്‍ എന്താണ് സംഭവിച്ചത്? യൂറോപ്യന്മാര്‍ ഇന്ത്യയുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു,' എബിസി ന്യൂസിനോട് സംസാരിക്കവെ ബെസ്സന്റ് പറഞ്ഞു. റഷ്യന്‍ ക്രൂഡ് ഓയില്‍ ഇന്ത്യയില്‍ എത്തുന്നു, ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളായി പുറത്തുവരുന്നു, യൂറോപ്യന്മാര്‍ ആ ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും ചെയ്യുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.


2007 മുതല്‍ ചര്‍ച്ചകള്‍ ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ കരാറിനെ പറ്റി ചര്‍ച്ചകള്‍ നടന്നുവരികയാണ്.
അമേരിക്ക ഇന്ത്യന്‍ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ താരിഫ് ചുമത്തിയിട്ടുള്ള സാഹചര്യത്തില്‍ ഇന്ത്യയെ സംബന്ധിച്ച് പുതിയ വിപണികള്‍ തുറക്കുന്നത് പ്രധാനമാണ്. അതേസമയം ഇന്ത്യയിലെ വലിയ വിപണിയാണ് യൂറോപ്യന്‍ യൂണിയന് കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ തുറന്ന് കിട്ടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :