1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Cigarette prices to increase from tomorrow

നാളെ മുതല്‍ സിഗരറ്റിന് വില കൂടും; നീളമനുസരിച്ച് 15 മുതല്‍ 30 ശതമാനം വരെ വില വര്‍ധന

smoke
നാളെ മുതല്‍ സിഗരറ്റിന് വില കൂടും. നീളമനുസരിച്ച് 15 മുതല്‍ 30 ശതമാനം വരെയാണ് വില വര്‍ധന. ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണത്തില്‍ നാളെ മുതലാണ് സിഗരറ്റിന് വില കുത്തനെ ഉയരുന്നത്. കൂടുതല്‍ വില്പനയുള്ള 65 മില്ലിമീറ്ററില്‍ താഴെ നീളമുള്ള സിഗരറ്റുകള്‍ക്ക് 15 ശതമാനം വരെയാണ് വിലവര്‍ധനവ്.
 
അതിനുമുകളില്‍ 30% വരെയും വിലവര്‍ധന ഉണ്ടാകുമെന്നാണ് വിവരം. രാജ്യത്ത് സിഗരറ്റുകള്‍ക്ക് 53% ആണ് നിലവിലുള്ള ശരാശരി നികുതി. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന ബെഞ്ച് മാര്‍ക്ക് ആയ 75% ത്തിലും ഏറെ താഴെയാണിത്. ഉപയോഗം കുറയ്ക്കാനാണ് സിഗരറ്റിന് ഉയര്‍ന്ന നികുതി നിരക്ക് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. ഇന്ത്യയില്‍ ഇതുവരെ 28 ശതമാനം ആയിരുന്നു ജിഎസ്ടി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ചൈനയുമായി ബ്രിട്ടന്‍ വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടുന്നത് അപകടകരം: ഡൊണാള്‍ഡ് ട്രംപ്