ചൈന ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് റെയില്‍‌പാളം നിര്‍മ്മിക്കുന്നു

ബീജിംഗ്| vishnu| Last Modified വ്യാഴം, 24 ജൂലൈ 2014 (16:22 IST)
ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്ക് നിര്‍മ്മിച്ചിരിക്കുന്ന റയില്‍ പാതയുടെ നീളം ഇന്ത്യന്‍ അതിര്‍ത്തിവരെ എത്തിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2020ല്‍ പദ്ധതിന്‍ പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശത്തൊടെയാണ് ചൈന പദ്ധതിയുമായി മുന്നൊട്ട് പോകുന്നത്.

ഇന്ത്യ, നേപ്പാള്‍, മ്യാന്മര്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ചൈനയുടെ പ്രവിശ്യയാണ് ടിബറ്റ്. നേപ്പോളില്‍ പുതിയ ജലവൈദ്യുത പദ്ധതി തുടങ്ങുന്നതിുള്ള പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞ വെള്ളിയാഴ്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തുടങ്ങിവച്ചിരുന്നു. രാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങള്‍ വിപുലമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതില്‍ പുരോഗതിയുണ്ടാകുന്നതിനിടെയാണ് ചൈനയുടെ നീക്കം.

2006-ല്‍ ആണ് ടിബറ്റിന്റെ തലസ്ഥാമായ ലാസായിലേക്ക് സമുദ്രിരപ്പില്‍ നിന്നും 16,400 അടി ഉയരത്തില്‍ റെയില്‍ പാത ചൈന നിര്‍മ്മിച്ചത്. ടിബറ്റിന്റെ വികസനത്തില്‍ തങ്ങള്‍ ശ്രദ്ധിക്കുന്നു എന്ന് കാണിക്കുന്നതിനായാണിത്. ചൈനീസ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ നിരന്തരം നടക്കുന്ന ടിബറ്റ് ചൈനക്കെപ്പോഴും തലവേദന തന്നെയാണ്

അടുത്തിടെ ചൈന ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലേക്കെത്തുന്നതിനായി റയില്‍ പാതകള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് പാക് അധീന കശ്മീരിലൂടെ റയില്‍‌പാത നിര്‍മ്മിക്കാനും ചൈന തയ്യാറെടുത്തിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :