കോഴിക്കോട്|
Last Modified വ്യാഴം, 24 ജൂലൈ 2014 (09:24 IST)
കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുളള റോഡ് കരാര്‍ ജീവനക്കാരുടെ ഉപരോധിച്ചത് മൂലം എയര്‍ ഇന്ത്യ വിമാനം വൈകി.
7.05 ന് പുറപ്പെടേണ്ട എയര്‍ഇന്ത്യയുടെ അല്‍ ഐന്‍ എക്സ്പ്രസ് വിമാനമാണ് വൈകിയത്. എയര്‍ ഇന്ത്യയുടെ ഗൌണ്ട് ഹാന്‍ഡലിംഗ് അടക്കമുള്ള ചുമതല നിറവേറ്റുന്ന 220 കരാര്‍ തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
വിമാനത്താവളത്തിലേയ്ക്കുളള റോഡ് രാവിലെ ആറു മണി മുതല്‍ ഉപരോധിച്ച പ്രതിഷേധക്കാര്‍ ജീവനക്കാരെ കയറ്റിവിട്ടില്ല. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിമാനത്താവള അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി രാവിലെ എട്ടു മണിയോടെ തൊഴിലാളികള്‍ ഉപരോധം പിന്‍വലിച്ചു. കൊണ്ടോട്ടി എംഎല്‍എ കെ. മുഹമ്മദുണ്ണി ഹാജിയുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്നപരിഹാരമുണ്ടാക്കാമെന്നാണ് അധികൃതര്‍ അറിയിച്ചത്. അതേസമയം, നടപടി നീണ്ടാല്‍ വീണ്ടും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കരാര്‍ തൊഴിലാളി നേതാക്കള്‍ അറിയിച്ചു.