ബീജിംഗ്|
jibin|
Last Modified വ്യാഴം, 24 ജൂലൈ 2014 (12:19 IST)
ആഞ്ഞടിച്ച കാറ്റിലും തുടര്‍ന്നുണ്ടായ പെരുമഴയിലും വെള്ളപ്പൊക്കത്തിലും ഒരു ടണ്ണോളം ഭാരമുള്ള താറാവ് ഒഴുകിപ്പോയി. ചൈനയിലെ തെക്കുപടിഞ്ഞാറൻ മേഘലയായ നാചിംഗ് നദിയിലെ കൂറ്റൻ റബ്ബർ താറാവാണ് ഒഴുകിപ്പോയത്. അടുത്തിടെയാണ് ഇവിടം ടൂറിസ്റ്റുകൾക്കായി തുറന്നുകൊടുത്തത്.
നഗരത്തിലെ പ്രധാന ആകർഷണകേന്ദ്രമായിരുന്നു ഈ പടുകൂറ്റൻ താറാവ്. ദിവസവും കുട്ടികളടക്കം നിരവധിയാളുകള്‍ ഇവിടെയെത്തികയും ചിത്രമെടുക്കുകയും ചെയ്തിരുന്നു. നദിയിൽ പ്രത്യേക പ്ളാറ്റ് ഫോമിലാണ് താറാവിനെ ഉറപ്പിച്ചു നിറുത്തിയിരുന്നത്.