ഞാന്‍ അന്നും ഇന്നും എന്നും ഇന്ത്യാക്കാരി തന്നെയാണ്:സാനിയ മിര്‍സ

സാനിയ മിര്‍സ,ബിജെപി,തെലങ്കാന
ഹൈദരാബാദ്| vishnu| Last Modified വ്യാഴം, 24 ജൂലൈ 2014 (14:08 IST)
തന്നെ തെലങ്കാനയുടെ ബ്രന്‍ഡംബാസഡറാക്കിയതിനു പിന്നാലെ പാക്കിസ്ഥാന്റെ മരുമകള്‍ എന്ന് വിശേഷിപ്പിച്ച ബിജെപി നേതാവിന് മറുപടിയുമായി സാനിയ മിര്‍സ രംഗത്തെത്തി. താന്‍ ഇന്ത്യാക്കാരി തന്നെയാണെന്നും എന്നും അങ്ങനെ ആയിരിക്കുമെന്നും സാനിയ പറഞ്ഞു.

എന്റെ കുടുംബം ഹൈദരാബാദില്‍ നിന്നുള്ളവരാണ്. ഞാന്‍ വിവാഹം ചെയ്തത് പാകിസ്ഥാനില്‍ നിന്നുള്ള ഷോയിബ് മാലികിനെയാണ്. അതുകൊണ്ട് ഞാന്‍ ഇന്ത്യാക്കാരി ആവണമെന്നില്ല. ഇത്രയും നാളും ഞാന്‍ ഇന്ത്യാക്കാരി ആയിരുന്നു. മരണം വരെയും ഇന്ത്യാക്കാരി ആയിരിക്കും - സാനിയ പറഞ്ഞു.

തന്നെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ വിലപ്പെട്ട സമയം പാഴാക്കി കളഞ്ഞതില്‍ ദു:ഖിക്കുന്നതായി പറഞ്ഞ സാനിയ അന്യനാട്ടുകാരിയായി തന്നെ ചിത്രീകരിക്കനുള്ള നീക്കത്തെ അപലപിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് സാനിയയെ ബ്രാന്‍ഡ് അംബാസഡറാക്കിക്കൊണ്ട് മുഖ്യമന്ത്രി ചന്ദ്രശേഖേര റാവു ഉത്തരവിറക്കിയത്. ഇതിനു പിന്നാലെയാണ് തെലങ്കാന നിയമസഭയിലെ ബിജെപി കക്ഷിനേതാവ് കെ ലക്ഷ്മണ സാനിയെ പാകിസ്ഥാന്റെ മരുമകള്‍ എന്ന് വിശേഷിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :