' ശൈശവ വിവാഹം ബലാത്സംഗത്തേക്കാള്‍ ക്രൂരം '

ശൈശവ വിവാഹം , ന്യൂഡല്‍ഹി , ശിവാനി ചൗഹാന്‍
ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 7 സെപ്‌റ്റംബര്‍ 2014 (13:41 IST)
ശൈശവ വിവാഹം ബലാത്സംഗത്തേക്കാള്‍ ക്രൂരമാണെന്ന് ഡല്‍ഹി കോടതി. പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിച്ച് അയച്ച മാതാപിതാക്കള്‍ നല്‍കിയ കേസ് പരിഗണിക്കവെയാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ശിവാനി ചൗഹാന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

2011ലാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. അന്നുമുതല്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കുട്ടിയെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കേസ് കൊടുക്കുകയായിരുന്നു. ഭര്‍തൃ ബന്ധുക്കള്‍ക്കെതിരെ നേരത്തെ ഗാര്‍ഹിക പീഡനത്തിനാണ് കേസ് എടുത്തത്.

അതേസമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ സ്ത്രീധനനിരോധ നിയമ പ്രകാരം കേസ് എടുത്തിട്ടുണ്ട്. വേര്‍പിരിഞ്ഞു താമസിക്കുന്ന ഭര്‍ത്താവിനോട് പെണ്‍കുട്ടിക്ക് പ്രതിമാസം 4000രൂപ ചെലവിനു നല്‍കാന്‍ കോടതി ഉത്തരവിട്ടു.

ബലാത്സംഗത്തേക്കാള്‍ ക്രൂരമായ ശൈശവ വിവാഹം ഇന്നത്തെ സമൂഹത്തില്‍ നിന്നും പൂര്‍ണമായും തൂത്തെറിയണം. കുറ്റവാളികള്‍ക്കെതിരില്‍ കര്‍ശന നടപടി കൈക്കൊള്ളുന്നതില്‍ സംസ്ഥാനങ്ങള്‍ അടക്കം പരാജയപ്പെടുന്നു. ഇത് കണ്ടു കൊണ്ട് മൗനം പാലിക്കാന്‍ കോടതിക്കാവില്ലെന്നും മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :