മുഖ്യമന്ത്രി സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിട്ടു: തരൂര്‍

 ശശി തരൂര്‍ എംപി , മദ്യനയം , ന്യൂഡല്‍ഹി , ഉമ്മന്‍ചാണ്ടി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (11:32 IST)
മദ്യനയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ശശി തരൂര്‍ എംപി രംഗത്ത്. സംസ്ഥാനത്തെ മദ്യനയം ജനകീയമെങ്കിലും കേരളത്തിലെ സാഹചര്യത്തില്‍ അപ്രായോഗികമാണെന്നും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഈ മദ്യനയം കേരളത്തെ അധികം വൈകാതെ തന്നെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. ആരാണ് കൂടുതല്‍ വിശുദ്ധരെന്ന് സ്ഥാപിക്കാനുള്ള മല്‍സരത്തിന്റെ ഫലമാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയമെന്നും തരൂര്‍ പറഞ്ഞു. ബാറുകള്‍ നവീകരിച്ച് പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് പകരം ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഒഴികയുള്ള ബാറുകളുടെ ലൈസന്‍സ് റദ്ദാക്കി അടച്ചു പൂട്ടാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്തരവിട്ടത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 21 ശതമാനം ഇല്ലാതാകുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

ടൂറിസവും മദ്യവുമായിരുന്നു സംസ്ഥാനത്തിന്റെ മുഖ്യ വരുമാന മാര്‍ഗം ഇത് ഇല്ലാതാക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ഇത് സാമൂഹ്യക്ഷേമ പദ്ധതികളെ ബാധിക്കുമെന്നും തരൂര്‍ വ്യക്തമാക്കി. ബാറുകള്‍ അടച്ചു പൂട്ടുന്നതോടെ 20,000 തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇത് കേരളത്തില്‍ തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വലിയ മദ്യ ദുരന്തമാകും ഇതിലൂടെ സംസ്ഥാനത്ത് ഉണ്ടാവുക കേരളത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയാല്‍ തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും മദ്യം കേരളത്തിലേക്കെത്തുമെന്നും അതിന് ഇപ്പോള്‍ തുടക്കമായിരിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :