ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (14:26 IST)
ചരിത്രത്തിലെ ഏററവും വലിയ പരാജയമേറ്റു വാങ്ങിയ കോൺഗ്രസിൽ വിണ്ടും തമ്മില്‍ തല്ല് തുടങ്ങി. രാഹുൽഗാന്ധിയെ പിന്തുണയ്ക്കുന്ന പുതിയ തലമുറയും പഴയതലമുറയും തമ്മിലാണ് ഇപ്പോള്‍ പോര് രൂക്ഷമായിരിക്കുന്നത്. രാഹുൽഗാന്ധി ഗാന്ധിക്ക് പിന്തുണ നല്‍കാത്തവര്‍ പുറത്തു പോകണമെന്നാണ് യുവനിര പഴയ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ലോക്സ്ഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിനേറ്റ പരാജയത്തിന് കാരണം രാഹുൽഗാന്ധിയുടെ മണ്ടന്‍ നയങ്ങളാണെന്ന് കോണ്‍ഗ്രസില്‍ പരക്കെ പരാമര്‍ശം ഉണ്ടായിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ നിന്ന് രാഹുൽഗാന്ധി മാറി നില്‍ക്കുകയായിരുന്നു. അതേ തുടര്‍ന്നാണ് 16 ജനറൽ സെക്രട്ടറിമാർ രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയതോടെ പാർട്ടിയിലെ സ്ഥിതിഗതികൾ വഷളായത്.
മുതിർന്ന നേതാക്കൾ രാഹുലിനെതിരായി നടത്തുന്ന നീക്കത്തിനെ പ്രതിരോധിക്കാനാണ് യുവ നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. പൊതുജനങ്ങളിൽ നിന്നുള്ള വിമർശനങ്ങളെ ചെറുക്കാനും രാഹുലിന്റെ പരിഷ്‌ക്കാരങ്ങൾ കോൺഗ്രസിൽ നടപ്പാക്കണമെന്നും യുവ നേതാക്കള്‍ വ്യക്തമാക്കി.
രാഹുലിന് പാർട്ടിയിൽ പരിവർത്തനം കൊണ്ടു വരണമെന്നും അതിനായി അദ്ദേഹത്തിന്റെ കൂടെ നിൽക്കുമെന്നുമാണ് എഐസിസി ജനറൽ സെക്രട്ടറിയായ പ്രകാശ് ജോഷി പറഞ്ഞു. രാഹുലിനെതിരയെുള്ള നീക്കത്തെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട കത്തുകൾ ജനറൽ സെക്രട്ടറിമാർ, സിഡ്ബ്ല്യൂസി മെമ്പർമാർ, മുതിർന്ന നേതാക്കൾ തുടങ്ങയിവർക്ക് വ്യഴാഴ്ച അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.