പെര്‍ഫോമന്‍സ് പോര; സൈന ഗോപിചന്ദിനെ കൈയൊഴിയുന്നു

സൈന നെഹ്‌വാള്‍ , ന്യൂഡല്‍ഹി , ഗോപിചന്ദ്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (14:52 IST)
ഫോമില്ലായ്മ മൂലം ലോക ഏഴാം റാങ്കുകാരിയും ഒളിംപിക് വെങ്കല മെഡല്‍ ജേതാവുമായ സൈന നെഹ്‌വാളും പരിശീലകന്‍ പി ഗോപിചന്ദും വഴിപിരിയുന്നു. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ വിമല്‍കുമാറിന്റെ കീഴില്‍ പരിശീലനം നടത്തുമെന്ന് സൈന വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഫോം നഷ്ട്പ്പെട്ട് ഉഴലുന്ന സൈനയ്ക്ക് ഒരു തിരിച്ചു വരവിനായാണ് വിമല്‍കുമാറിന്റെ കീഴില്‍ പരിശീലിക്കാന്‍ തീരുമാനിച്ചത്. സൈന തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി ഈയാഴ്ച തന്നെ സൈന ബാംഗ്ലൂരിലേയ്ക്ക് മാറുകയാണ്.

2006 മുതലാണ് സൈന ഗോപിചന്ദിന്റെ കീഴില്‍ പരിശീലനം തുടങ്ങിയത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ നേടിയ വെങ്കലം ഉള്‍പ്പെടെ ഇരുപത്തിലധികം രാജ്യാന്താര മെഡലുകള്‍ സൈന ഗോപിചന്ദിന് കീഴില്‍ നേടിയിട്ടുണ്ട്. പിന്നീട് ഫോം നഷ്ട്പ്പെട്ട് കളത്തില്‍ സ്ഥിരമായി പരാജയപ്പെടുകയായിരുന്നു സൈന.

ഇരുപത്തിനാലുകാരിയായ സൈനയില്‍ നിന്ന് ഇനിയേറെ പ്രതീക്ഷിക്കാനില്ലെന്നു പൊതുവെ വിലയിരുത്തപ്പെട്ടു. അതേസമയം ഗോപിചന്ദിന്റെ ശിഷ്യന്‍മാരായ പിവി സിന്ധു, കെ ശ്രീകാന്ത് തുടങ്ങിയ കളിക്കാര്‍ മികച്ച ഫോമിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :