ലോക്ക്ഡൗൺ ഇളവ്: രാജ്യത്ത് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറന്നു

ന്യൂഡൽഹി| അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 ജൂണ്‍ 2020 (11:51 IST)
ന്യൂഡൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ആരാധനാലയങ്ങൾ ഇന്ന് തുറന്നു. കർശന നിയന്ത്രണങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാനാണ് അനുമതി.വിഗ്രഹങ്ങളിലോ പരിശുദ്ധ ഗ്രന്ഥങ്ങളിലോ വിശ്വാസികള്‍ സ്പര്‍ശിക്കാന്‍ പാടില്ല.

ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ വൈഷ്‌ണോവദേവി ക്ഷേത്രവും ഇന്ന് തുറന്നു എന്നാൽ സംസ്ഥാനത്തിന് പുറത്തുനിന്നുമുള്ളവർക്ക് ആരാധനാലയത്തിൽ പ്രവേശനമില്ല.ലഖ്‌നൗ പള്ളിയില്‍ ശരീരോഷ്മാവ് പരിശോധിച്ചിട്ടാണ് വിശ്വാസികളെ പ്രവേശിപ്പിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ എത്തി പ്രാർഥന നടത്തി. ആരാധനാലയങ്ങളിൽ മാസ്‌ക് ധരിക്കാതെ എത്തുന്നവർക്ക് പ്രവേശനമില്ല.പലയിടത്തും ആരാധനാലയങ്ങളിൽ കയറുന്നതിന് മുമ്പ് ശരീരോഷ്മാവും പരിശോധിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :