സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാസ്സ് ലുക്കില്‍ ആഡംബര ബൈക്കില്‍; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ശ്രീനു എസ്| Last Updated: ചൊവ്വ, 30 ജൂണ്‍ 2020 (08:41 IST)
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എസ് ബോബ്‌ഡെയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗം. പാന്റും ടീഷര്‍ട്ടുമൊക്കെ ധരിച്ച് മാസ്സ് ലുക്കില്‍ അരക്കോടിയോളം വിലവരുന്ന ആഡംബര ബൈക്കില്‍ ഇരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ബൈക്കിന്റെ റജിസ്‌ട്രേഷന്‍ ദേശീയ പാര്‍ട്ടിയിലെ ഒരു നേതാവിന്റെ മകന്റെ പേരിലാണെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് വാര്‍ത്തയ്ക്കു ചൂടുപിടിക്കാന്‍ തുടങ്ങിയത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവത്തിന്റെ നിജസ്ഥിതി എന്തെന്നാല്‍ നാഗ്പൂരിലാണ് ചീഫ് ജസ്റ്റിസിന്റെ വീട്. ചെറുപ്പത്തിലേ ബൈക്കിനോടും ക്രിക്കറ്റിനോടും അദ്ദേഹത്തിന് ഭ്രമമുണ്ട്. റിട്ടയര്‍മെന്റിനു ശേഷം ഒരു ബൈക്ക് വാങ്ങുന്ന വിവരം അദ്ദേഹം ഒരു ഷോറൂമില്‍ പറഞ്ഞിരുന്നു. ആ ഷോറൂമില്‍ ടെസ്റ്റ് ഡ്രൈവിന് കൊണ്ടുവന്നതാണ് ആഡംബര ബൈക്കിനെ. എന്നാല്‍ ഇതാരുടെ ബൈക്കാണെന്നോ മറ്റുവിവരങ്ങളൊന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു. കൗതുകത്തിന് അതിനു മുകളില്‍ ഇരിക്കുകമാത്രമാണ് ചെയ്തത്.

നേരത്തേ ബൈക്കില്‍ നിന്ന് വീണ് അദ്ദേഹത്തിന് പരിക്ക് ഏറ്റിട്ടുണ്ടായിരുന്നു. എന്നാലും ന്യൂജനറേഷന്‍ ബൈക്കുകളോട് എന്നും പ്രത്യേക സ്‌നേഹം അദ്ദേഹത്തിനുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിന് സ്‌റ്റേ നല്‍കികൊണ്ട് അദ്ദേഹം പറഞ്ഞത് രഥയാത്ര അനുവദിച്ചാല്‍ ജഗന്നാഥന്‍ പൊറുക്കില്ലെന്നായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :