ഛത്തീസ്‌ഗഡിൽ കാണാതായ കമാൻഡോയുടെ ചിത്രം പുറത്തുവിട്ട് മാവോയിസ്റ്റുകൾ

ജോൺസി ഫെലിക്‌സ്| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (11:12 IST)
ഛത്തീസ്‌ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിനിടെ കാണാതായ കോബ്ര ബറ്റാലിയൻ കമാൻഡോയുടെ ചിത്രം പുറത്തുവിട്ട് മാവോയിസ്റ്റുകൾ. രാകേശ്വർ സിംഗ് മാനസ് എന്ന 35കാരനായ കമാൻഡോയുടെ ചിത്രമാണ് മാവോയിസ്റ്റുകൾ പുറത്തുവിട്ടത്.

രാകേശ്വർ ഒരു കുടിലിൽ ഒറ്റയ്ക്കിരിക്കുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഏപ്രിൽ രണ്ടിനുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിനിടെയാണ് കമാൻഡോയെ കാണാതായത്. മാവോയിസ്റ്റ് നേതാവ് വികൽപ്പിൻറെ ഫോണിൽ നിന്നുള്ള വാട്ടസ്ആപ് സന്ദേശമായാണ് കമാൻഡോയുടെ ചിത്രം ലഭിച്ചതെന്ന് പ്രാദേശിക മാധ്യമപ്രവർത്തകർ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :