ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനു എസ്| Last Modified ശനി, 3 ഏപ്രില്‍ 2021 (20:53 IST)
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ബിജാപൂര്‍ ജില്ലയിലെ ടരേം പ്രദേശത്താണ് സംഭവം. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് വിവരം. സിആര്‍പിഎഫും ഡിആര്‍ജിയും എസ്ടിഎഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.

രഹസ്യവിവരത്തെ തുടര്‍ന്നാണ് സേന തിരച്ചില്‍ നടത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഡിആര്‍ജി സംഘത്തിനു നേരെ മാവോയിസ്റ്റ് ആക്രമണം നടത്തുകയും അഞ്ചു ഉദ്യോഗസ്ഥന്‍ മരണപ്പെടുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :