മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: 22 സൈനികര്‍ക്ക് വീരമൃത്യു

ശ്രീനു എസ്| Last Modified ഞായര്‍, 4 ഏപ്രില്‍ 2021 (14:49 IST)
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ 22 സൈനികര്‍ക്ക് വീരമൃത്യു. കൂടാതെ 31 സിആര്‍പിഎഫ് ജവാന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബിജാപൂരിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. അതേസമയം 15മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ബിജാപൂര്‍-സുക്മ ജില്ലകളുടെ അതിര്‍ത്തിയിലെ വനമേഖലയില്‍ ആണ് ആക്രമണം നടക്കുന്നത്.

ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. രണ്ടായിരത്തോളം സൈനികര്‍ വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. പീപ്പിള്‍ ലിബറേഷന്‍ ഗറില്ല ആര്‍മി എന്ന മാവോയിസ്റ്റ് സംഘടനയാണ് ആക്രമണം നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :