സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (08:50 IST)
ഫൈനലിലെ രണ്ടുമത്സരങ്ങളും സമനിലയില്‍ അവസാനിച്ചതോടെ ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക് കടക്കുകയാണ്. ലോക ചാമ്പ്യനെ ഇന്നറിയാന്‍ സാധിക്കും. ഇന്ത്യയുടെ പ്രഗ്നാനന്ദയും നോര്‍വെ ഇതിഹാസ താരം മാഗ്നസ് കാള്‍സണുമാണ് ഏറ്റുമുട്ടുന്നത്. ഇന്ന് വൈകുന്നേരം മൂന്നരയ്ക്കാണ് മത്സരം തുടങ്ങുന്നത്.
ആദ്യമത്സരം മുപ്പത്തിയഞ്ചും രണ്ടാമത് മുപ്പതും നീക്കത്തിനൊടുവില്‍ ഇരുവരും സമനില സമ്മതിച്ചിരുന്നു. ക്വാര്‍ട്ടറിലും സെമിയിലും പ്രഗ്നാനന്ദയുടെ വിജയം ടൈ ബ്രേക്കറിലൂടെയായിരുന്നു. സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയൊയാണ് പ്രഗ്നാനന്ദ തോല്‍പ്പിച്ചത്.