ചന്ദ്രയാന്‍3: വാതില്‍ തുറന്ന് റോവര്‍ പുറത്തിറങ്ങി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2023 (09:01 IST)
ചന്ദ്രയാന്‍ ദൗത്യത്തിന്റെ നിര്‍ണായകമായ ഘട്ടം പിന്നിട്ടിരിക്കുന്നു. ചന്ദ്രയാന്‍ ലാന്‍ഡറിന്റെ വാതില്‍ തുറന്ന് പ്രഗ്യാന്‍ റോവര്‍ പുറത്തിറങ്ങി. പതിനാലുദിവസമാണ് റോവര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ പഠനം നടത്തുന്നത്. സോഫ്റ്റ് ലാന്‍ഡിങ് നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് റോവറിനെ പുറത്തിറക്കിയത്. രാത്രി ഒന്‍പതുമണിയോടെയാണ് റോവര്‍ പുറത്തിറങ്ങിയത്. ഇതോടെ ചന്ദ്രോപരിതലത്തില്‍ അശോകസ്തംഭ മുദ്ര പതിഞ്ഞു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പകല്‍മുഴുവന്‍ സഞ്ചരിച്ച് രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരുകയാണ് ചന്ദ്രയാന്‍ മൂന്നിന്റെ ലക്ഷ്യം. ലാന്‍ഡര്‍ പേ ലോഡുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :