ഹൈദരാബാദ്|
Last Modified ചൊവ്വ, 9 ജൂണ്‍ 2015 (13:03 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണി ഗാന്ധി രാജ്യദ്രോഹിയെന്നു ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇറ്റലിയുടെ ജന്മദിനത്തിന്റെ അന്നാണ് അവര്‍ ആന്ധ്രയെ വിഭജിക്കാന്‍ തീരുമാനിച്ചതെന്നും. ഇത് അപമാനകരമാണെന്നും ചന്ദ്രശേഖരബാബു കൂട്ടിച്ചേര്‍ത്തു.
സോണിയാ ഗാന്ധിയുടെ ജന്മസ്ഥലമായ ഇറ്റലി സ്വതന്ത്രമായത് ജൂണ്‍ രണ്ടിനായിരുന്നു. അതേ ദിവസമാണ് ആന്ധ്രപദേശ് വിഭജിച്ച് തെലങ്കാനയെന്ന പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനം കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് സമ്മാനിച്ചത്.