സോണിയ ഇടപെടുന്നു, അരുവിക്കരയില്‍ സുലേഖ തന്നെ സ്ഥാനാര്‍ഥി

തിരുവനന്തപുരം| vishnu| Last Modified ഞായര്‍, 3 മെയ് 2015 (17:56 IST)
സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവു വന്ന നിയമസഭാ സീറ്റില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം തീരുമാനമാകാതിരിക്കുന്നതിനു പിന്നാലെ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇടപെടുമെന്ന് സൂചന. കാര്‍ത്തികേയന്റെ ഭാര്യയും സര്‍വ്വവിജ്ഞാനകോശം ഡയറക്ടറുമായ ഡോ.എം.ടി.മത്സരിച്ചാല്‍ വിജയ സാധ്യത കൂടുതലാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം എഐസിസിയെ അറിയിച്ചിരുന്നു.

അതിനാല്‍ സുലേഖയെകൊണ്ട് സമ്മതിപ്പിക്കുന്നതിനായാണ് സോണിയാ ഗാന്ധി അരുവിക്കര സീറ്റിനു വേണ്ടി ഇടപെടുന്നതെന്നാണ് വിവരം. സോണിയ ആവശ്യപ്പെട്ടാല്‍ സുലേഖ മറുത്തുപറയില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. എന്നാല്‍ മത്സരത്തിനില്ലെന്ന് സുലേഖ ഇതിനോടകം വ്യക്തമാക്കിയെങ്കിലും കാര്‍ത്തികേയന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ സുലേഖ എതിര്‍പ്പ് പ്രകടിപ്പിക്കില്ലെന്ന് സൂചന ഉണ്ടായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസിലെ പലരും കൂടാതെ ഘടക കക്ഷികളും അരുവിക്കര സീറ്റിനായി നോട്ടമിട്ടിരിക്കുന്നതിനാല്‍ സുലേഖയില്‍ കുറഞ്ഞൊരു ഒത്തുതീര്‍പ്പിനും കെപിസിസി തയ്യാറല്ല. ഇതിന് സമ്മര്‍ദ്ദം ചെലുത്താന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി നേരിട്ട് സുലേഖയോട് മത്സരിക്കാന്‍ ആവശ്യപ്പെടുമെന്നറിയുന്നു. സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉടനുണ്ടാകുമെന്നതിനാല്‍ പാര്‍ടി സ്ഥാനാര്‍ത്ഥിക്കാര്യം ഇനി അധികം കോണ്‍ഗ്രസിന് നീട്ടിക്കൊണ്ടുപോകാനുമാകില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :