ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 9 ജൂണ്‍ 2015 (11:16 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടിയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി.
കേരളത്തിലെ സംഘടനാ പ്രശനങ്ങളാണ് പ്രധാനമായും ചര്‍ച്ചയായതെന്നാണ് സൂചന. ചര്‍ച്ചയില്‍
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികും പങ്കെടുത്തു.
അരുവിക്കര ഉപതെരഞ്ഞെടുപ്പും,
കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായെന്നാണു റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിനായാണു മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ചു മുഖ്യമന്ത്രിമാരുടെ യോഗം ചര്‍ച്ച ചെയ്യും.