ന്യൂഡല്‍ഹി|
jibin|
Last Updated:
ചൊവ്വ, 9 ജൂണ്‍ 2015 (13:09 IST)
ലോക്‍സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ആരംഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗം എഐസിസി ആസ്ഥാനത്താണ് ചേരുന്നത്. യോഗത്തില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
പാര്‍ട്ടിയുടെ സംഘടനാ വിഷയങ്ങളും പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനവും കേന്ദ്ര സര്‍ക്കാരിനെതിരായ പൊതുവില്‍ സ്വീകരിക്കേണ്ട നയവും ചര്‍ച്ച ചെയ്യും. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പുറമേ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ജനറല്‍ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും.