സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സംവിധാനം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം

അഭിറാം മനോഹർ| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (14:51 IST)
സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ. ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിനെതിരെ വന്ന ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനായി ഭേദഗതി കൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. അത് എപ്പോൾ വരുമെന്ന് ഇപ്പോൾ പറയാനാകില്ല. ഇത് വരാനിരിക്കുന്ന കാര്യങ്ങളിലുള്ള മാറ്റമായിരിക്കും. നിലവിലുള്ള കേസുകളെ ഇത് ബാധിക്കില്ല കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടികൾ ആലോചിക്കുന്നുണ്ടോ എന്ന് കഴിഞ്ഞ മാസം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :