രൂപം കൊണ്ട് 16 കൊല്ലത്തിന് ശേഷം നിർണായക മാറ്റം പ്രഖ്യാപിച്ച് ട്വിറ്റർ

അഭിറാം മനോഹർ| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (18:11 IST)
ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള അവതരിപ്പിച്ച് ട്വിറ്റർ. എഡിറ്റ് ട്വിറ്റർ എന്ന പുതിയ ഫീച്ചർ ഉപയോഗിച്ച് കൊണ്ട് ഇനിമുതൽ ഉപഭോക്താക്കൾക്ക് തങ്ങൾ പബ്ലിഷ് ചെയ്ത ട്വീറ്റുകളിൽ മാറ്റം വരുത്താവുന്നതാണ്. ഫീച്ചർ നിലവിൽ ടെസ്റ്റിങ്ങിലണെന്നും വരുന്ന ആഴ്ചകളിൽ തന്നെ ഫീച്ചർ ലഭ്യമാകുമെന്നും ട്വിറ്റർ പറയുന്നു.

നിലവിൽ ട്വിറ്ററിൽ ഒരു തവണ പോസ്റ്റ് ചെയ്താൽ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ പറ്റുകയുള്ളു. അക്ഷരത്തെറ്റുകളുള്ള പോസ്റ്റുകളാണെങ്കിലും ഡിലീറ്റ് ചെയ്ത ശേഷം വേറെ പോസ്റ്റ് ചെയ്യുക മാത്രമെ സാധ്യമുള്ളു. എഡിറ്റ് ഫീച്ചർ ഉപയോഗിച്ചാൽ ആദ്യം പോസ്റ്റ് ചെയ്ത ട്വീറ്റിലെ തെറ്റുകൾ ഒരാൾക്ക് തിരുത്താവുന്നതാണ്. ഒരു ട്വീറ്റ് പ്രസിദ്ധീകരിച്ച് കഴിഞ്ഞ് 30 മിനിട്ടുകൾക്കുള്ളിൽ എഡിറ്റ് ചെയ്യാനാണ് ട്വിറ്റർ അനുവദിക്കുന്നത്.

ട്വിറ്റർ സബ്സ്ക്രിപ്ഷൻ്റെ ഭാഗമായിരിക്കും ഈ ഫീച്ചർ നിലവിൽ വരികയെന്നും റിപ്പോർട്ടുണ്ട്. ആദ്യം ഈ ഫീച്ചര്‍ ഏതെങ്കിലും ചില രാജ്യങ്ങളില്‍ നടപ്പിലാക്കി ഉപയോഗം പഠിച്ച ശേഷം ആയിരിക്കും ലോകമെങ്ങും ഈ ഫീച്ചര്‍ അവതരിപ്പിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :