രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്രസർക്കാർ തീരുമാനം

അഭിറാം മനോഹർ| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (18:48 IST)
രാജ്യത്ത് ടോൾ പ്ലാസകളും ഫാസ് ടാഗും നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം നീങ്ങുന്നത്. നിശ്ചിത ഇടങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകളാകും നമ്പർ പ്ലേറ്റ് അടിസ്ഥാനത്തിൽ ടോൾ പിരിവ് സാധ്യമാക്കുന്നതിന് സഹായിക്കുക.

അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ പുതിയ ടോൾ പിരിവ് സമ്പ്രദായത്തിനായി നിയമഭേദഗതി നടത്തും. ടോൾ പ്ലാസകൾക്കൊപ്പം നിലവിൽ ഉപയോഗിക്കുന്ന ഫാസ്ടാഗ് രീതിയും ഇതോടെ നിർത്തലാകും. അടുത്ത വർഷത്തിൽ തന്നെ ഇതിനായുള്ള നടപടികൾ പൂർത്തിയാക്കാനാണ് നിർദേശം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :