പ്രതിരോധ മേഖലയ്ക്ക് 5.94 ലക്ഷം കോടി; അഗ്‌നിവീരര്‍ക്കുള്ള വരുമാനത്തിന് നികുതിയിളവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (16:23 IST)
ഇത്തവണ പ്രതിരോധ മേഖലയ്ക്ക് 5.94 ലക്ഷം കോടി ബജറ്റില്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം 5.25 ലക്ഷം കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. ഏകദേശം 12.95 ശതമാനം കൂടുതല്‍ തുകയാണ് വകയിരുത്തിയത്. അഗ്‌നിവീരര്‍ക്കുള്ള വരുമാനത്തിന് നികുതിയിളവും പ്രഖ്യാപിച്ചിട്ടുണ്ട്.

ആയുധങ്ങള്‍, വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, മറ്റ് സൈനികോപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ 1.62 ലക്ഷം കോടി പ്രത്യേകം നീക്കിവെച്ചുകഴിഞ്ഞതായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. തീവ്രവാദഭീഷണി, അതിര്‍ത്തിയില്‍ ചൈന-പാകിസ്ഥാന്‍ ഭാഗങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ എന്നിവ വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :