സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (14:04 IST)
മൂന്നുവര്‍ഷം സ്റ്റൈപന്റോടുകൂടി 47 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 നടപ്പാക്കും. വിവിധ സംസ്ഥാനങ്ങളിലായി 30 സ്‌കില്‍
ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററുകള്‍ സ്ഥാപിക്കും. ഇതിലൂടെയാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പാന്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.