സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ശ്രീനു എസ്| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (08:40 IST)
സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ digilocker.gov.in ലും Results.gov.in ലും ഫലം അറിയാനാകും. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. ബദല്‍ അസെസ്‌മെന്റ് സ്‌കീമിലൂടെയായിരിക്കും മൂല്യനിര്‍ണയം നടത്തുക. കഴിഞ്ഞ ദിവസം സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :