കുട്ടനാട്ടില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും

ശ്രീനു എസ്| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (08:16 IST)
കുട്ടനാട്ടില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഇതുവരെ പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷനും സ്വാബ് പരിശോധനയും ഒപിയും ബഹിഷ്‌കരിക്കും. അടിയന്തിര ചികിത്സയും ശസ്ത്രിക്രിയയും ഉണ്ടാകും.

കഴിഞ്ഞ മാസം 24നാണ് കൈനകരി കുപ്പപ്പുറം ആരോഗ്യകേന്ദ്രത്തിലെ ഡോ. ശരത് ചന്ദ്രബോസിന് മര്‍ദ്ദനമേറ്റത്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.പ്രതികള്‍ ഒളിവിലാണ്. കിടപ്പുരോഗികള്‍ക്ക് നല്‍കാനുള്ള വാക്‌സിന്‍ മറ്റുചിലര്‍ക്ക് നല്‍കാന്‍ നേതാക്കള്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് തടസം നിന്നതിനാണ് ഡോക്ടറെ മര്‍ദ്ദിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :