ടോക്കിയോ ഒളിംപിക്‌സ്: ചൈന ഒന്നാമത്, അമേരിക്ക പിന്നില്‍

ശ്രീനു എസ്| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (08:02 IST)
ടോക്കിയോ ഒളിംപിക്‌സില്‍ ചൈനയാണ് ഒന്നാമതെത്തി നില്‍ക്കുന്നത്. 29 സ്വര്‍ണമാണ് ഇതുവരെ നേടിയിരിക്കുന്നത്. കൂടാതെ 17 വെള്ളിയും 16 വെങ്കലവും നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്താണ് അമേരിക്ക. അമേരിക്കയ്ക്ക് 22 സ്വര്‍ണവും 25 വെള്ളിയും 17വെങ്കലവും നേടിയിട്ടുണ്ട്.

17 സ്വര്‍ണവുമായി ജപ്പാനാണ് മൂന്നാം സ്ഥാനത്തുള്ളത്. 14 സ്വര്‍ണവുമായി ഓസ്‌ട്രേലിയ നാലാം സ്ഥാനത്തും 12 സ്വര്‍ണവുമായി റഷ്യ അഞ്ചാം സ്ഥാനത്തുമാണ്. ഒരു വെള്ളിയും വെങ്കലവും നേടിയ ഇന്ത്യ 62മതാണുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :