1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Social Media age limit discussions going on

സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം, ഇന്ത്യയിലും പ്രായപരിധി വരും, കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം

social media
വിദേശരാജ്യങ്ങളില്‍ നടപ്പിലാക്കിയ രീതിയില്‍ സാമൂഹികമാധ്യമങ്ങളുടെ ഉപയോഗത്തില്‍ പ്രായപരിധികൊണ്ടുവരാനൊരുങ്ങി കേന്ദ്രം.കുട്ടികളെ സമൂഹമാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ ദുരുപയോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രായപരിധി ഏര്‍പ്പെടുത്തുന്നതിന് കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
 
ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ഫ്രെയിംവര്‍ക്ക് രൂപവത്കരിച്ചപ്പോള്‍ 18 വയസില്‍ താഴെയുള്ളവരെ കുട്ടികളായി നിര്‍വചിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് ആന്ദ്രപ്രദേശ്, ഗോവ സംസ്ഥാനങ്ങള്‍ പഠനം നടത്തുന്നുണ്ട്. ഡീപ് ഫെയ്ക്ക് പ്രശ്‌നങ്ങള്‍ തടയാന്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും ഡല്‍ഹിയിലെ എ ഐ ഉച്ചകോടിയോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ അശ്വിനി വൈഷ്ണവ് പറഞ്ഞു.
 
നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ്, മെറ്റ, എക്‌സ് എന്നിങ്ങനെയുള്ള ടെക് കമ്പനികള്‍ ഇന്ത്യയിലെ നിയമങ്ങളെയും ഭരണഘടനതത്വങ്ങളും പാലിക്കണമെന്നും ആഗോളകമ്പനികള്‍ ഇന്ത്യയിലെത്തുമ്പോള്‍ ഇവിടത്തെ സാംസ്‌കാരിക പശ്ചാത്തലം മനസിലാക്കി വേണം പ്രവര്‍ത്തിക്കാനെന്നും മന്ത്രി പറഞ്ഞു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇന്ത്യക്ക് വിസ രഹിത ഗതാഗത സൗകര്യം പ്രഖ്യാപിച്ച് ഫ്രാന്‍സ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തു