നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ ഒഡീഷയില്‍ രണ്ടുതലയോടും മൂന്നുകണ്ണുകളോടും കൂടി പശുക്കുട്ടി പിറന്നു; ദുര്‍ഗ്ഗാദേവിയുടെ അവതാരമെന്ന് വിശ്വാസികള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (19:27 IST)
നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ ഒഡീഷയില്‍ രണ്ടുതലയോടും മൂന്നുകണ്ണുകളോടും കൂടി പശുക്കുട്ടി പിറന്നു. ഒഡീഷയിലെ നമ്പ്രാഗ് ജില്ലയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ദുര്‍ഗ്ഗാദേവിയുടെ അവതാരമെന്ന് പറഞ്ഞ് വിശ്വാസികള്‍ ആരാധന നടത്തി. ബിജാപൂര്‍ ജില്ലയിലെ ദിനറാം എന്ന കര്‍ഷകന്റെ വീട്ടിലാണ് അത്ഭുതകരമായ സംഭവം നടന്നത്.

പശുക്കുട്ടിക്ക് വെള്ളം കുടിക്കാനൊന്നും സാധിക്കുന്നില്ല. അതിനാല്‍ ദിനറാം പുറത്തു നിന്ന് പാലുവാങ്ങിയാണ് പശുക്കുട്ടിക്ക് നല്‍കുന്നത്. എന്നാല്‍ ഇതാദ്യമായല്ല രണ്ടുതലയോടെ പശുക്കുട്ടി ജനിക്കുന്നത്. കഴിഞ്ഞമാസം രാജസ്ഥാനില്‍ എരുമക്കുട്ടി രണ്ടുതലയുമായി ജനിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :