ആഗോളതലത്തില്‍ 'നായാട്ട്' വേട്ട തുടരുന്നു, പുത്തന്‍ നേട്ടത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (17:02 IST)

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ത്രില്ലര്‍ ചിത്രം 'നായാട്ട്'ന് പുത്തന്‍ നേട്ടം. ചാര്‍ലിയ്ക്ക് ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഇപ്പോഴിതാ സ്വീഡിഷ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ &ധാക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് 'നായാട്ട്' തെരഞ്ഞെടുക്കപ്പെട്ടു.

'ആഗോളതലത്തില്‍ വേട്ട തുടരുന്നു.
നായാട്ട്.സ്വീഡിഷ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ &ധാക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഔദ്യോഗിക സെലക്ഷന്‍ ലഭിച്ചു.'- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :