സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (12:07 IST)
ബ്ലോക്ക് ചെയ്യാതെ ഫോളോവേഴ്‌സിനെ നീക്കം ചെയ്യാനുള്ള ഓപ്ഷനുമായി ട്വിറ്റര്‍. സാധാരണയായി ഒരാളെ ബ്ലോക്ക് ചെയ്താല്‍ ട്വിറ്റര്‍ അത് അറിയിക്കും. എന്നാല്‍ പുതിയ അപ്‌ഡേഷന്‍ കൂടുതല്‍ സുരക്ഷിതവും ഉപയോഗ പ്രദവുമാണ്. അണ്‍ഫോളോ ചെയ്യപ്പെട്ട ആളിന് ഇക്കാര്യം അറിയാന്‍ സാധിക്കില്ല. എന്നാല്‍ പരിശോധനയിലൂടെ സാധിക്കുമെങ്കിലും ഇത് തന്റെ വിരല്‍ അറിയാതെ അണ്‍ഫോളോ ബട്ടണില്‍ തട്ടിയതാകാമെന്നേ വിചാരിക്കുള്ളു. അതിനാല്‍ തന്നെ ബ്ലോക്ക് ചെയ്യുമ്പോഴുള്ള സങ്കീര്‍ണത ഇതിനില്ല.
കഴിഞ്ഞമാസം തന്നെ ഇതിന്റെ പരീക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. ഫോളോവറിനെ തിരഞ്ഞ് സോഫ്റ്റ് ബ്ലോക്ക് ചെയ്യുന്നരീതിയാണിത്.