മുസാഫര്‍ഗര്‍|
Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (16:12 IST)
സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് ട്രെയിനില്‍ നിന്ന് വ്യവസായിയെ സഹയാത്രക്കാര്‍ തള്ളിയിട്ടു കൊന്നു. മുസാഫര്‍ഗര്‍ റെയില്‍വേസ്റ്റേഷന് സമീപമായിരുന്നു സംഭവം. ഷെയ്ക്ക് റഹ്മത്തുള്ള എന്ന ആളാണ് മരിച്ചത്.
ജലന്ധര്‍-അമൃത്സര്‍ എക്സ്പ്രസില്‍ അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ഇയാള്‍. ട്രെയിിലെ സഹയാത്രക്കാരില്‍ ചിലര്‍ ഇയാളോട് സീറ്റില്‍ നിന്ന് എഴുന്നേറ്റു മാറുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ റഹ്മത്തുള്ള വഴങ്ങിയില്ല. ഇതേതുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും റഹ്മത്തുള്ളയെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയുകയുമായിരുന്നു.