1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. bus accident in palakkad

പാലക്കാട്​ ബസും ലോറിയും കൂട്ടിയിടിച്ച്​ രണ്ട്​ പേര്‍ മരിച്ചു

പാലക്കാട്​ ബസും ലോറിയും കൂട്ടിയിടിച്ച്​ രണ്ടു മരണം

palakkad
പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട്​ പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി സുധീർ (30) ,കർണാടക സ്വദേശി ഗിരീഷ്​ (33) എന്നിവരാണ്​ മരിച്ചത്​. ഇന്നു പുലര്‍ച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ ബസ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
 
കന്യാകുമാരിയിൽ നിന്ന്​ ബംഗലൂരുവിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
About Writer
സജിത്ത്
അടുത്ത ലേഖനം
‘ജിക്സർ എസ് പി’, ‘ജിക്സർ എസ് എഫ് എസ് പി’ എന്നീ പതിപ്പുകളുമായി സുസുക്കി