അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ഓണവില്ല് സമര്‍പ്പിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 ജനുവരി 2024 (10:02 IST)
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ഓണവില്ല് സമര്‍പ്പിക്കും. 18ന് വൈകിട്ട് 5.30ന് ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, തുളസി ഭാസ്‌കരന്‍, എക്സി. ഓഫീസര്‍ ബി. മഹേഷ് എന്നിവര്‍ ശ്രീരാമതീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ക്ക് ഓണവില്ല് കൈമാറും. ഓണവില്ലുമായി ഭക്തര്‍ നാമജപത്തോടെ ക്ഷേത്രത്തിന് ചുറ്റും പരിക്രമം നടത്തും.

ശ്രീരാമനെ വില്ല് അലങ്കാരമായും ആയുധമായും വിഷ്ണു ധരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചിങ്ങമാസത്തിലെ തിരുവോണത്തിന് ഓണവില്ല് ചാര്‍ത്തുന്നതും ക്ഷേത്രത്തിലെ ശ്രീരാമബന്ധം കൊണ്ടെന്നാണ് വിശ്വാസം. ഇന്ന് രാവിലെ മുതല്‍ ഭക്തജനങ്ങള്‍ക്ക് ഓണവില്ല് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :